അടുപ്പില്‍നിന്നും തീ പടര്‍ന്ന് ഷെഡ് കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം
ഇരിങ്ങാലക്കുട കിഴുത്താണി ചുങ്കത്ത് പണ്ടാരപറമ്പില്‍ കൃഷ്ണകുമാറിന്റെ ഷെഡ് കത്തിനശിച്ച നിലയില്‍.
ഇരിങ്ങാലക്കുട : വീടിനോടുചേര്‍ന്നുള്ള അടുപ്പില്‍നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ന്നു. കട്ടിലും കിടയ്ക്കയും കത്തിനശിച്ചു. കിഴുത്താണി ചുങ്കം പണ്ടാരപറമ്പില്‍ കൃഷ്ണകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ ഒമ്പതേ മുക്കാലോടു കൂടിയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. സംഭവ സമയത്ത് അയല്‍വാസി വിവരം അറിയിച്ചതിനെ തുടര്‍ന്നു അഗ്നിരക്ഷാസേനയുടെ സമയോചിമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വീടിനു പുറകിലെ അടുപ്പില്‍ നിന്നും പടര്‍ന്ന തീ സ്റ്റോര്‍റൂമിലെ കര്‍ട്ടനിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് സ്റ്റോറൂമിലെ വാതില്‍, അലമാര, മേല്‍ക്കൂരയായ ഫൈബര്‍ ഷീറ്റ്, എട്ടോളം ജനല്‍പാളി എന്നിവ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.
സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും കത്തിനശിച്ചു. വിവരം അറിഞ്ഞയുടനെ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി വാതില്‍ തള്ളിത്തുറന്നാണ് തീ കെടുത്തിയത്. കത്തിനശിച്ച മുറിയുടെ തൊട്ടടുത്തായി ഗ്യാസ് സിലിണ്ടര്‍, ഫ്രിഡ്ജ് എന്നിവയുണ്ടായിരുന്നു. തക്കസമയത്ത് തീ അണക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന് മാവിലയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സുബ്രഹ്മണ്യന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മെക്കാനിക് മോഹനന്, അസി.സ്റ്റേഷന് ഓഫീസര്‍ ബൈജു, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ സുമേഷ്, പ്രദീപ്, സതീഷ് അരുണ്‍രാജ്, ഡ്രൈവര്‍മാരായ സന്ദീപ്, ഷിജോര്‍ എന്നിവരും തീയണയ്ക്കുന്നതിനായി അഗ്നിരക്ഷാസേനയുടെ സംഘത്തിലുണ്ടായിരുന്നു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി