കാട്ടൂര്‍ ബാങ്കില്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം അഡ്വ ശശികുമാര്‍ ഇടപ്പുഴ നിര്‍വഹിക്കുന്നു
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ ശശികുമാര്‍ ഇടപ്പുഴ നിര്‍വഹിക്കുന്നു.
കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ ശശികുമാര്‍ ഇടപ്പുഴ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ സ്ഥാപനങ്ങളായ നീതി സ്റ്റോര്‍, നീതി ലേഡീസ് ചോയ്സ് ആന്‍ഡ് ഗിഫ്റ്റ് ഹൗസ്, നീതി ഒപ്റ്റിക്കല്‍സ്, നീതി ഷര്‍ട്ട് ആന്‍ഡ് പ്രിയങ്ക അണ്ടര്‍ ഗാര്‍മെന്റ്സ്, നീതി ഹോം അപ്ലയന്‍സസ് & ടി വി ഷോറും, നീതി ഫ്രഷ് വെജിറ്റബിള്‍സ്, നീതി ഫുട്ട് വെയേഴ്സ് എന്നീ സ്ഥാപനങ്ങളാണ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കു ചേര്‍ന്നത്. ഡയറക്ടര്‍ സദാനന്ദന് തളിയപറമ്പില്‍ ആശംസകള്‍ നേര്‍ന്നു. മെയിന്‍ ബ്രാഞ്ച് മാനേജര്‍ സി എസ് സജീഷ് സ്വാഗതവും, സെക്രട്ടറി ടി വി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി