നവ വൈദികനോട് ആദരവ് പ്രകടിപ്പിച്ച് ഊരകം സിഎല്‍സിയുടെ ആരോഗ്യ സദസ്സ്
ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ പൗരോഹിത്യം സ്വീകരിക്കുന്ന നവ വൈദികനോടുള്ള ബഹുമാനാര്‍ത്ഥം സി എല്‍ സി സംഘടിപ്പിച്ച ആരോഗ്യ സദസ്സ് പ്രൊമോട്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഊരകം : സെന്റ് ജോസഫ്സ് പള്ളിയില്‍ പൗരോഹിത്യം സ്വീകരിക്കുന്ന നവ വൈദികനോടുള്ള ബഹുമാനാര്‍ത്ഥം സിഎല്‍സി ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു. ബിഎസ്സി നഴ്സ് കൂടിയായ ഗ്ലസിന് പിയൂസ് കൂള കപ്പൂച്ചിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് സദസ്സ് സംഘടിപ്പിച്ചത്. സെന്റ് വിന്‍സെന്റ് ഡിആര്‍സി ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ്, മരുന്ന് വിതരണം, ആരോഗ്യ സെമിനാര്‍ എന്നിവയാണ് ആരോഗ്യ സദസ്സില്‍ സംഘടിപ്പിച്ചത്. പ്രൊമോട്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. സെന്റ് വിന്‍സെന്റ് ഡിആര്‍സി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സുമ അധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റര്‍ ബെന്‍സി മാത്യു, ഡോ. ഹെലേന, കൈക്കാരന് പി പി ജോണ്സണ്, ആനിമേറ്റര്‍ തോമസ് തത്തംപിള്ളി, പ്രസിഡന്റ് ഡേവിഡ് വില്‍സണ്‍, ഫൊറോനാ സെക്രട്ടറി ജോഫിന്‍ പീറ്റര്‍, ജൂനിയര്‍ സി എല്‍ സി ആനിമേറ്റര്‍ ജിഷ ജോണ്സണ്, ആശുപത്രി പി ആര് ഒ ജെന്നി തോമസ്, സി എല്‍ സി ഭാരവാഹികളായ ആല്‍ബര്‍ട്ട് ലൂവിസ്, അന്ന ഷാജു, ജില്‍സ ജോണ്സണ്, അഖില്‍ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു