സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് സിനിമ സംവിധായകന് ഹനീഫ് അദേനിക്ക് സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ റോട്ടറി വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് പ്രശസ്ത സിനിമ സംവിധായകന് ഹനീഫ് അദേനിക്കു് റോട്ടറി ഡിസ്ട്രിക്ററ് ഗവര്‍ണര്‍ റൊട്ടേറിയന്‍ ടി. ആര്. വിജയകുമാര്‍ സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ റോട്ടറി വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് പ്രശസ്ത സിനിമ സംവിധായകന് ഹനീഫ് അദേനിക്കു് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ററ് ഗവര്‍ണര്‍ റൊട്ടേറിയന്‍ ടി. ആര്. വിജയകുമാര്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ. ജെ ജോജോ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയര്മാന് യു. മധുസൂദനന്, ഡിസ്ട്രിക്ററ് ഡയറക്ടര്‍ മോഹന്‍ വര്‍ഗ്ഗീസ്, ഡിസ്ട്രിക്ററ് ഉപദേഷ്ടാവു് ജോഷി ചാക്കോ, അസി. ഗവര്‍ണര്‍ ജോജു പതിയാപറമ്പില്‍, ജി.ജി. ആര്. റോയ് കണ്ടപ്പശ്ശേരി, ഡയറക്ടര്‍ പി. ടി. ജോര്‍ജ്, ഷാജു ജോര്‍ജ്, മുന്‍ പ്രസിഡണ്ട് ഡേവിസ് കരപ്പറമ്പില്‍, സെക്രട്ടറി ടി.പി. ജിതിന് എന്നിവര്‍ പ്രസംഗിച്ചു.