ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പന്റെ സമ്മാനദാനം ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ നിര്‍വഹിച്ചു
ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പന്റെ സമ്മാനദാനം ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ ഡയണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പന്റെ സമ്മാനദാനം ഒന്നാം സമ്മാനം ഹോണ്ട ആക്ടീവ സ്കൂട്ടര്‍ ലിന്റോ കൂനമ്മാവ് അവിട്ടത്തൂരിനും രണ്ടാം സമ്മാനം ഒരു പവന് ഗോള്‍ഡ് കോയിന് ആമീന ഇബ്രാഹിം ഇരിങ്ങാലക്കുടക്കും മൂന്നാം സമ്മാനം മൊബൈല്‍ ഫോണ്‍ നിഖില്‍ വി.എ. എടമുട്ടം എന്നിവര്‍ക്കും പ്രോത്സാഹന സമ്മാനമായി 60 ഇലക്ട്രോണിക് കെറ്റിലും നല്കി. ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യ, ഐസിഎസ്ഇ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, ഫാ. ജോസിന് താഴേത്തട്ട്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, സിസ്റ്റര്‍ വി.പി. ഓമന, ജൂബിലി സെക്രട്ടറി ലൈസ സെബസ്റ്റ്യന്, പിടിഎ പ്രസിഡന്റുമാരായ ശിവപ്രസാദ്, ശ്രീധരന്, ടെല്‍സണ്‍ കോട്ടോളി, സെബി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു