ജലസംരക്ഷണ സന്ദേശവുമായി ഗവ.മോഡല്‍ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വോളന്റിയേഴ്സ്

ജലം ജീവിതം ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട എസ്എൻ യുപി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ജലഘോഷം സാമൂഹിക സംഗീത നൃത്തനാടകം
ഇരിങ്ങാലക്കുട: ജലം ജീവിതം ബോധവത്ക്കരണ പരിപാടിക്ക് ഇരിങ്ങാലക്കുട എസ്എൻയുപി സ്കൂളിൽ തുടക്കം. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ജിഷ ജോബി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്എൻ സ്കൂൾ പിടിഎ പ്രസിഡന്റ് ഭരത് കുമാർ, പ്രധാനാധ്യാപിക, അമൃത് മിഷൻ കോഡിനേറ്റർ രാഹുൽ, വിഎച്ച്എസ്ഇ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എ. ലസീദ, അധ്യാപകരായ കവിത, എം.വി. സുരേഖ, എസ്.എൻ. ഷമീർ, കെ. ജയൻ, വോളന്റിയർ ലീഡർ കാർത്തിക എന്നിവർ പ്രസംഗിച്ചു.
വിഎച്ച്എസ്ഇ എൻഎസ്എസ് വോളന്റിയർമാർ ജലസംരക്ഷണ ബോധവത്ക്കരണത്തിന്റെ ഭാഗമായി എസ്എൻ സ്കൂൾ യുപി വിദ്യാർഥികൾക്കുമുന്നിൽ സംഗീത നൃത്തനാടകം അവതരിപ്പിച്ചു. ജലദുരുപയോഗത്തിനെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന ’തെളിയും തിര’ ക്യാന്പസ് ക്യാൻവാസും മെസേജ് മിററും സ്കൂളിൽ സ്ഥാപിച്ചു.