ക്രൈസ്റ്റ് കോളജില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാസംഗമം -സവിഷ്കാര
ക്രൈസ്റ്റ് കോളജിലെ സംഘടനയായ തവനിഷ് -സവിഷ്കാര എന്ന പേരില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാസംഗമം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സംഘടനയായ തവനിഷ് -സവിഷ്കാര എന്ന പേരില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാസംഗമം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളുകളില്‍ നിന്നും ക്ഷണിക്കപ്പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് മൂന്ന് ദിവസത്തെ കലാസംഗമത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും, മൈന്‍ഡ് ട്രസ്റ്റിന്റെ ചെയര്മാന് പി.എസ്. കൃഷ്ണകുമാറും ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. ഷീബ വര്‍ഗീസ്, ഡോ. സേവിയര്‍ ജോസഫ്, ഡീന്മാരായ ഡോ. റോബിന്‍സണ്‍, ഡോ. കെ.ജെ. വര്‍ഗീസ്, ഡോ. ലിന്റോ ആലപ്പാട്ട്, ബഹുസ്വര ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ. ഡിജോ ഡാമിയന്‍, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ അസി. പ്രൊഫ. മുവിഷ് മുരളി, അസി. പ്രൊഫ. റീജ യൂജിന്‍, അസി. പ്രൊഫ പ്രിയ, അസി. പ്രൊഫ. അഖില്‍ തോമസ്, അസി. പ്രൊഫ. തൗഫീക്ക് ഡോ. സുബിന് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി