ബാലികക്കു നേരെ ലൈഗീകാതിക്രമം; അതിഥി തൊഴിലാളിക്ക് 10 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും
പളനിയപ്പന്‍
ഇരിങ്ങാലക്കുട: എഴ് വയസുകാരിയായ ബാലികക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച 70 കാരനെ 10 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര് രവിചന്ദര്‍ വിധിച്ചു. തമിഴ്നാട് തേനാംപട്ടി സ്വദേശി പളനിയപ്പനെയാണ് ശിക്ഷിച്ചത്. 2018 നവംബര്‍ ആറിനായിരുന്നു സംഭവം. വീട്ടുജോലിക്കായി എത്തിയതായിരുന്നു പ്രതി. 16 സാക്ഷികളെയും 13 രേഖകളും വിചാരണ വേളയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. എസ് ഐ സി.വി ബിബിന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ സുരേഷ്കുമാര്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ വിജു വാഴക്കാല ഹാജായി. സീനിയര്‍ സിപിഒ ടി.ആര് രജനി നടപടികള്‍ ഏകോപിപ്പിച്ചു. പിഴ സംഖ്യ അതി ജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും വിധിച്ചിട്ടുണ്ട്.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി