ടൗണ്‍ ഏരിയ എന്‍ഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ബിഡിജെഎസ് സംസ്ഥാന ജന: സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ജന ദ്രോഹനയങ്ങള്‍ക്കെതിരെയും എന്‍ഡിഎ ടൗണ്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന എന്‍ഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ ടൗണ്‍ ഏരിയ ചെയര്മാന് ലിഷോണ്‍ ജോസ് കട്ട്ളാസ് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി എ.ആര്. അജിഘോഷ് മുഖ്യപ്രഭാഷണം നടത്തി. ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന്, ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജന.റല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഷാജു കണ്ടംകുളത്തി, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സല്ഗു തറയില്‍, ജില്ല കമ്മറ്റിയംഗം രിമ പ്രകാശ്, രഞ്ജിത്ത് മേനോന്, ബൈജു കൃഷ്ണദാസ്, ജോസഫ് ചാക്കോ, ഷൈജു കാളിയങ്കര, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.