യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ് റഫ്രിജറേറ്റിംഗ് എയര്‍കണ്ടീഷനിംഗ് എഞ്ചിനീയേഴ്സ് ചാപ്റ്റര്‍ ഇഷ്റെ ആരംഭിച്ചു
വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ് റഫ്രിജറേറ്റിംഗ് എയര്‍ കണ്ടീഷനിംഗ് ചാപ്റ്റര്‍, ഇഷ്റെ കൊച്ചി ചാപ്റ്റര്‍ മേധാവി മോബിന് ബാബു ചാര്‍ട്ടര്‍ സര്‍ട്ടിഫിക്കറ്റ് കോളജ് ചാപ്റ്റര്‍ പ്രസിഡന്റ് വി.എസ്. ആദിത്യന് നല്കി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലോകത്തെ ഹീറ്റിങ്ങ് റഫ്രിജറേറ്റിംഗ് എയര്‍ കണ്ടീഷന്‍ മേഖലകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചാപ്റ്ററുകളില്‍ നടത്തുന്ന സെമിനാറുകളിലും, ശില്പശാലകളിലും കൂടി വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാം. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ് റഫ്രിജറേറ്റിംഗ് എയര്‍ കണ്ടീഷനിങ് എഞ്ചിനീയേഴ്സ് ചാപ്റ്റര്‍ ചെയര്മാന് എസ്. സിലാസ് മുഖ്യപ്രഭാഷണം നടത്തി. ഇഷ്റെ കൊച്ചി ചാപ്റ്റര്‍ മേധാവി മോബിന് ബാബു വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ. ജോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. പ്രേം ശങ്കര്‍, കോ ഓര്‍ഡിനേറ്റര്‍ അഖില്‍ രമേഷ്, ചാപ്റ്റര്‍ പ്രസിഡന്റ് വി.എസ.് ആദിത്യന് എന്നിവര്‍ പ്രസംഗിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു