നവകേരള സദസ്; ഇരിങ്ങാലക്കുടയില്‍ ഐക്യകേരള ദീപജ്വാല തെളിച്ചു
ഇരിങ്ങാലക്കുടയില്‍ നവകേരള സദസിന്റെ ഭാഗമായി ജനകീയ പാട്ടുകൂട്ടം മൃദംഗവാദകന്‍ സുജന്‍ പൂപ്പത്തി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നവകേരള സദസിന്റെ പ്രചാരണാര്‍ഥം ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഐക്യ കേരള ദീപജ്വാല തെളിച്ചു. ദീപജ്വാലയുടെ ഉദ്ഘാടനം സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് നിര്‍വഹിച്ചു. മുനിസിപ്പല്‍ മൈതാനത്തില്‍ നടന്ന പരിപാടിയില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പള്ളി, ഇരിങ്ങാലക്കുട ആര്‍ഡിഒയും നവകേരള സദസ് കണ്‍വീനറുമായ എം.കെ. ഷാജി, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, നാടക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ്, റിസപ്ഷന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.കെ.ആര്. വിജയ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, എഡിഎ മിനി തുടങ്ങിയവര്‍ പങ്കെടുത്തു. അയ്യങ്കാളി സ്ക്വയറില്‍ പാട്ടുകൂട്ടത്തില്‍ നാല്‍പ്പത് ഗായകര്‍ ചലച്ചിത്രഗാനങ്ങളും നാടന്‍പാട്ടുകളും പാടി. മൃദംഗവാദകന്‍ സുജന്‍ പൂപ്പത്തി ഉദ്ഘാടനംചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷതയും അഡ്വ.വി.ഡി. പ്രേമപ്രസാദ് മുഖ്യതിഥിയുമായി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി