തിരുനാളിന് കൊടിയേറി
കരാഞ്ചിറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഇടവക ദേവാലയ തിരുനാളിന് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ കൊടിയേറ്റുന്നു.
കരാഞ്ചിറ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഇടവക ദേവാലയത്തില്‍ തിരുനാളിനും ഊട്ടുനേര്‍ച്ചയ്ക്കും കൊടിയേറി. വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. തിരുനാള്‍ദിനമായ നാളെ രാവിലെ ആറിന് ദിവ്യബലി. ഒമ്പതിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷാജു ചിറയത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നേര്‍ച്ച ഊട്ട് എന്നിവ നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, കൈക്കാരന്മാരായ എലുവത്തിങ്കല്‍ ജോസ് ബിജു, തെക്കേക്കര വര്‍ഗീസ് ജീസന്‍, ജനറല്‍ കണ്‍വീനര്‍ കൊമ്പന് ആന്റണി റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു