ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എയ്ഡ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം സൂപ്രണ്ട് ഡോ. എം.ജി ശിവദാസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എയ്ഡ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം സൂപ്രണ്ട് ഡോ. എം.ജി ശിവദാസ് നിര്‍വഹിച്ചു. ഐസിടിസി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ രാജേഷ് കുമാര്‍ എയ്ഡ്സ് ദിന സന്ദേശം നല്കി. ദിനാചരണത്തോട് അനുബന്ധിച്ച് ജീവനക്കാര്‍ മനുഷ്യ മതില് തീര്‍ത്തു. തുടര്‍ന്ന് എയ്ഡ്സ് ദിന സന്ദേശം വഹിച്ചു കൊണ്ടുള്ള റാലിയും നടന്നു. കൂടാതെ ഫ്ലാഷ് മോബ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. കണ്‍സള്‍ട്ടന്റ് ഡോ. ഹിമ്മത്ത്, നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ്, കൗണ്‍സലര്‍ കെ.ജി. ജയേഷ്, പിആര്‍ഓ പിങ്കി എന്നിവര്‍ സംസാരിച്ചു.

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം