കാന്‍സര്‍ രോഗത്തിന്റെ വ്യാപനം നിയന്ത്രണവിധേയം: ഡോ.വി.പി. ഗംഗാധരന്
സംസ്ഥാന സര്‍ക്കാരിന്റെ 2023ലെ കേരളശ്രീ അവാര്‍ഡ് ജേതാവായ ഡോ. വി.പി. ഗംഗാധരന് മാതൃകലാലയമായ ക്രൈസ്റ്റ് കോളജില്‍ അനുമോദനം നല്കുന്നു.
ഇരിങ്ങാലക്കുട: മാറുന്ന ഭക്ഷണ സംസ്കാരവും വ്യായാമരഹിതമായ ജീവിതചര്യകളും കാന്‍സര്‍ രോഗത്തിന്റെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതക്രമവും ഭക്ഷണരീതികളും പരിശീലിക്കുന്നതിലൂടെ കാന്‍സര്‍ മഹാമാരിയെ നിയന്ത്രണ വിധേയമാക്കാമെന്നു ഡോ.വി.പി. ഗംഗാധരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 2023ലെ കേരളശ്രീ അവാര്‍ഡ് ജേതാവായ ഡോ.വി.പി. ഗംഗാധരന് മാതൃകലാലയമായ ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയും ഇകെഎന്‍ സെന്ററും സംയുക്തമായിട്ടാണ് അനുമോദനയോഗം സംഘടിപ്പിച്ചത്. ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ഇകെഎന്‍ സെന്റര്‍ പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് ജെയ്സണ്‍ പറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം