ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് ആദരണീയം 2023 നടത്തി

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആദരണീയം 2023 അവാര്‍ഡ് മീറ്റിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആദരണീയം 2023 അവാര്‍ഡ് മീറ്റിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. രൂപത പ്രസിഡന്റ് പത്രോസ് വടുക്കുംചേരി അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി അനുഗ്രഹ പ്രഭാഷണവും രൂപത ഡയറക്ടര്‍ ഫാ. ആന്റോ പാണാടന്‍ ആമുഖ പ്രഭാഷണവും നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 2023 എസ്എസ്എല്‍സി, പ്ലസ് ടു പരീഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും രൂപത മതബോധന പരീക്ഷയില്‍ റാങ്കുകള്‍ കരസ്ഥമാക്കിയവരെയും ആദരിച്ചു. റവ.ഡോ. ഹര്ജന് പഴയാറ്റിലിന് വിദ്യാമിത്ര അവാര്‍ഡും ഡോ. റോസ് മേരി വില്സന് കണ്ടംകുളത്തിക്ക് കര്‍മശ്രേഷ്ഠ അവാര്‍ഡും അഡ്വ. എ.പി. ജോര്‍ജിന് സംഘടനാ വൈഭവ് അവാര്‍ഡും നല്കി ആദരിച്ചു.
സെക്രട്ടറി ഡേവിസ് ഊക്കന്‍, ജനറല്‍ കണ്‍വീനര്‍ ഡേവിസ് ചക്കാലക്കല്‍, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, തോമാസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു. ആന്റണി തൊമ്മാന, പിആര്‍ഒ ഷോജന്‍ വിതയത്തില്‍, ജോസഫ് വാസുപുരത്തുകാരന്‍, റീന ഫ്രാന്‍സിസ്, സിജോ ബേബി, ഡേവിസ് തെക്കിനിയത്ത്, ആന്റോ ജോക്കി, ആനി ആന്റു എന്നിവര്‍ നേതൃത്വം നല്കി.