ക്രൈസ്റ്റ് കോളജില്‍ ഐടി ഫെസ്റ്റ്: സെഫൈറസ് 5.0
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ബി വോക് ഐടി വിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഐടി ഫെസ്റ്റിന് തുടക്കമായി. സാങ്കേതിക വിദ്യയിലെ നൂതന മേഖലകളുമായി ബന്ധപ്പെട്ട ഐടി പ്രദര്‍ശനവും, ടെക് ഫെസ്റ്റും ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ബി വോക് ഐടി വിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഐടി ഫെസ്റ്റിന് തുടക്കമായി. സാങ്കേതിക വിദ്യയിലെ നൂതന മേഖലകളുമായി ബന്ധപ്പെട്ട ഐടി പ്രദര്‍ശനവും, ടെക് ഫെസ്റ്റും ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുട്ടികള്‍ ഉണ്ടാക്കിയ വിവിധതരം പ്രോജക്ട്കള്‍, ഓഗ്മെന്റെഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി സിനി തോമസ് സ്വാഗതമാശംസിച്ചു. സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ് പറഞ്ഞു. സ്വാശ്രയ വിഭാഗം കോഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ഐക്യുഎസി കോഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, കോളജ് യൂണിയന് ചെയര്മാന് ഭരത് ജോഗി ആന്റണി, ബിവോക് ഐടി വിഭാഗം മേധാവി മിസ്സ് ജീന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി