സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റെ സഹായത്തോടെ ദേശീയ സെമിനാറിനു തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെഎസ്സിഎസ്ടിഇ) യുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനു തുടക്കമായി. ഡോ. എസ്.എന്‍. ജയ് ശങ്കര്‍ (സിഎസ്ഐആര്‍ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ.) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. സി. ഡീന ആന്റണി സ്വാഗതവും, ഡോ. എന്‍.എല്‍ മേരി (മദ്രാസ് സ്റ്റെല്ല മാരിസ് കോളജ് രസതന്ത്ര വിഭാഗം മേധാവി) ആശംസയും സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. നിഷ ജോര്‍ജ് നന്ദിയും പ്രകാശിപ്പിച്ചു. ഡോ. എസ്.എന്‍ ജയ്ശങ്കര്, ഡോ. എന്‍.എല്‍ മേരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സെമിനാറിന്റെ രണ്ടാം ദിവസമായ ഇന്ന് ഡോ. പി. വിനീത് മോഹനന് (കുസാറ്റ് കൊച്ചി ), ഡോ.നീത ജോണ്‍ (സിപ്പെറ്റ് കൊച്ചി), ഡോ.അനൂപ് വടക്കേക്കര (വാക്കര്‍ കെമി ബംഗളുരു) എന്നിവര്‍ ക്ലാസുകള്‍ നയിക്കും.