കെഎസ്ടിഎ വിദ്യാഭ്യാസ സെമിനാര്‍
ഇരിങ്ങാലക്കുട: കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സെമിനാര്‍ നടത്തി. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ബി. സജീവ് അധ്യക്ഷനായി. ഡോ. സി.സി. ബാബു സെമിനാര്‍ അവതരിപ്പിച്ചു. നേതാക്കളായ വി.എം. ശശി, ഡോ. പി.സി. സിജി, ടി.എസ്. സജീവന്, ടി.എന്‍. അജയകുമാര്‍, കെ. പ്രമോദ്, കെ.വി. വിദ്യ എന്നിവര്‍ പ്രസംഗിച്ചു.