ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴില് ഒരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികള്‍
ഇരിങ്ങാലക്കുട: വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭക്ഷണരീതികളും വസ്ത്രധാരണവും സ്വായത്തമാക്കിയ ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും തനിമ ഒറ്റക്കുടക്കീഴില്‍ ഒരുമിച്ചവതരിപ്പിച്ചുകൊണ്ട് സെന്റ് ജോസ്ഫ്സ് കോളേജില്‍ എത്നിക്ക് ഡേ ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം കുറിച്ചു. പ്രശസ്ത ട്രാവല്‍ വ്ലോഗര്‍മാരായ ശരത്ത് കൃഷ്ണനും ഗീതമ്മയും ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഓരോ ഡിപ്പാര്‍ട്ട്മെന്റുകളും ഓരോ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് വസ്ത്രം ധരിക്കുകയും അവരുടെ സംസ്കാരത്തിനുതുകുന്ന നൃത്ത മത്സരങ്ങളും ഭക്ഷണ മേളയും, രംഗോലി മത്സരവും സംഘടിപ്പിക്കുകയും ചെയ്തു.