പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അനുവദിക്കണം- കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ജി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പ് ന്യൂനതകള്‍ പരിഹരിക്കണമെന്നും ശമ്പളപരിഷ്കരണ കമ്മിഷനെ നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ഹാളില്‍നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ജി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ഹഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ പി.ആര്. സത്യനാഥന്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.ബി. ശ്രീധരന്, എം. മൂര്‍ഷിദ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി.യു. വില്‍സണ്‍, സെക്രട്ടറി എ.സി. സുരേഷ്, എം. കമലം, ടി.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി. മുരളീധരന് (പ്രസി.), ഒ. ജഗനാഥ് (സെക്ര.), കെ. കൃഷ്ണകുമാര്‍ (ട്രഷ.), കെ. കമലം (വനിതാ ഫോറം കണ്.) എന്നിവരെ തെരഞ്ഞെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു