സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയിൽ
സാജ് റാം
ഇരിങ്ങാലക്കുട: എടക്കുളം കനാല്‍പ്പാലം പരിസരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. എടക്കുളം കരുവന്ത്ര വീട്ടില്‍ കാര്ത്തികേയന് മകന് സാജ് റാം (51) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഭാര്യ സിമ്മിയോടൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പെരിഞ്ഞനം സ്കൂള്‍ അധ്യാപികയായ സിമ്മി പരിക്കേറ്റ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന എടക്കുളം പുളിയത്ത് വീട്ടില്‍ വിപിന്‍ (24) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സഹകരണ ആശുപത്രിയില്‍ നിന്ന് വിദഗ്ദ ചികില്‍സക്കായി ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാട്ടൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ദേവ്ദത്ത് മരണമടഞ്ഞ സാജ്റാമിന്റെ മകനാണ്.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു