ലഹരിക്കെതിരെ ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ നടന്ന മിനി മാരത്തോണ്‍ ഇരിങ്ങാലക്കുട ചെയര്‍ പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ ആനുവല്‍ അത്ലറ്റിക്സ് സ്പോര്‍ട്സ് മീറ്റ് സ്പ്രിന്റ് 2കെ23 യുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമാക്കി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. രോഗാതുരമായ കേരള ജനതയെ നല്ല ജീവിതശൈലിയിലൂടെ, വ്യായാമത്തിലൂടെ തിരിച്ചുപിടിക്കാന്‍ ലഹരിയുടെ ചതിക്കുഴികളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അകപ്പെട്ടു പോകാതിരിക്കാന്‍, ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കുക എന്ന സന്ദേശമാണ് ഈ മാരത്തോണ്‍ ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട ചെയര്‍ പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന് ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും, അനധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന 150 പരം അംഗങ്ങള്‍ ഇതില്‍ പങ്കാളികളായി. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, കായിക വിഭാഗം മേധാവി പി. ശോഭ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ആനുവല്‍ സ്പോര്‍ട്സ് അത്ലറ്റിക് മീറ്റ് സ്പ്രിന്റ് 2കെ23 ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ പി. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഇഎസ് വൈസ് പ്രസിഡന്റ് റോളി ചന്ദ്രന്, സെക്രട്ടറി ടി.വി. പ്രദീപ്, മാനേജര്‍ എം.എസ്. വിശ്വനാഥന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, പിടിഎ പ്രസിഡന്റ് നിമിഷ സുധീര്‍, കാനില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു യിക വിഭാഗം മേധാവി ശോഭപ്രദീപ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു