നിപ്മറില്‍ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തില്‍ കേക്ക് മേള
കല്ലേറ്റുംകര നിപ്മറില്‍ സംഘടിപ്പിച്ചു കേക്ക് മേള ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) ഭിന്നശേഷി കുട്ടികളുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ കേക്ക് മേള തുടങ്ങി. സ്വയം തൊഴില്‍ പരിശീലന പരിപാടിയായ എംവോക്കിന്റെ ഭാഗമായാണ് കേക്ക് മേള സംഘടിപ്പിക്കുന്നത്. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കേക്ക് ഫെസ്റ്റ് ജില്ലാ കളക്റ്റര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പൈനാപ്പിള്‍ കേക്ക്, മാര്‍ബിള്‍ കേക്ക്, പ്ലം കേക്ക്, ഡ്രീം കേക്ക്, ക്യാരറ്റ് ഡേറ്റസ്, ജാര് കേക്ക് തുടങ്ങി വിവിധയിനം കേക്കുകളാണ് കേക്ക് മേളയില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളത്. അഞ്ചു കുട്ടികളും അവരുടെ അമ്മമാരുമാണ് കേക്ക് മേളയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. മൂന്നു ദിവസമാണ് കേക്ക് മേള നടക്കുക. ചടങ്ങില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, നിപ്മര്‍ എക്സിക്സ്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ഡോ. നിമ്മി ജോസഫ്, പഞ്ചായത്ത് അംഗം മേരി ഐസക്, സ്പെഷല്‍ എഡ്യൂക്കേറ്റര്‍ അനു അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി