പ്രഫഷണല്‍ മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര 23ന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിഎല്‍സിയുടെ സഹകരണത്തോടെ ജോണ്‍ ആന്‍ഡ് കോ സൂപ്പര്‍ മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര സംഘടിപ്പിക്കുന്നു. 23 ന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു വെച്ച് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിക്കും. കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സന് മുഖ്യാതിഥിയായിരിക്കും. തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മ ഐപിഎസ് ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, സിഎല്‍സി സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കോക്കാട്ട് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ജെ. ജോയ് നന്ദിയും പറയും.
ടൗണ്‍ഹാളില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണശബളമായ സൂപ്പര്‍ മെഗാ ഹൈടെക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര മെയിന്‍ റോഡ്, ഠാണാ വഴി വൈകീട്ട് എട്ട് മണിക്ക് ടീമുകളുടെ ഡിസ്പ്ലേയോടുകൂടെ കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നടത്തും. ജോണ്‍ ആന്‍ഡ് കോ പ്രൊപ്രൈറ്റര്‍ സജി നെല്ലിശേരി മുഖ്യാതിഥിയായിരിക്കും. കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി ജോണ്‍ കണ്ടംകുളത്തി എന്നിവര്‍ ആശംസകളര്‍പ്പിക്കും. സിഎല്‍സി ജോയിന്റ് ഡയറക്ടര്‍ ഫാ. സിബിന് വാഴപ്പിള്ളി ആമുഖപ്രഭാഷണം നടത്തും. പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി സ്വാഗതവും സീനിയര്‍ സിഎല്‍സി പ്രസിഡന്റ് കെ.പി. നെല്‍സണ്‍ നന്ദിയും പറയും.
മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി 77,777 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 55,555 രൂപയും റോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 44,444 രൂപയും റോളിംഗ് ട്രോഫിയും നല്‍കും. സമ്മാനാര്‍ഹരല്ലാത്ത മുഴുവന്‍ ടീമുകള്‍ക്കും 25000 രൂപ വീതം പ്രോത്സാഹന സമ്മാനമുണ്ടായിരിക്കും. ടാബ്ലോ ഒന്നാം സമ്മാനമായി 11,111 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 5,555 രൂപയും ട്രോഫിയും നല്‍കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. സിബിന് വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കോക്കാട്ട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ജെ. ജോയ്, പബ്ലിസിറ്റി ചെയര്മാന് ഡേവിസ് പടിഞ്ഞാറേക്കാരന്‍, കണ്‍വീനര്‍മാരായ ജോസ് ജി. തട്ടില്‍, തോമസ് കോട്ടോളി, വിനു ആന്റണി, ടെല്‍വിന്‍ ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.