വയോമന്ദസ്മിതം വയോ ക്ലബ് രൂപീകരിച്ചു
നൂറ് ദിനം നൂറ്പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബു കളുടെ രൂപീകരണം ആരംഭിച്ചു. ഏഴാം വാര്‍ഡ് വേഴക്കാട്ടുക്കര എന്‍എസ്എസ് ഹാളില്‍ വെച്ച് നടന്ന ആദ്യ ക്ലബ് രൂപീകരണം പ്രശസ്ത സിനിമാനടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: നൂറ് ദിനം നൂറ് പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു. ഏഴാം വാര്‍ഡ് വേഴക്കാട്ടുക്കര എന്‍എസ്എസ് ഹാളില്‍ വെച്ച് നടന്ന ആദ്യ ക്ലബ് രൂപീകരണം പ്രശസ്ത സിനിമാനടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. നടതള്ളുന്ന അമ്മമാരുടെ മനോവ്യഥകള്‍ പങ്കുവെച്ച് വിങ്ങിപ്പൊട്ടുന്ന വികാരപരമായ പ്രസംഗം ഒത്തുകൂടിയവരില്‍ സങ്കടവും അതുപോലെ ആശങ്കകളും ഉയര്‍ത്തി. ഉദ്ഘടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്‍പെഴ്സണ്‍ സരിതാ സുരേഷ,് ആരോഗ്യ വിദ്യഭ്യാസ കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗം മണി സജയന്, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി സിന്ധു നാരായണന് കുട്ടി, ശോഭന, ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു. ബേബി ജോസഫ് പ്രസിഡന്റും, കുമാരി ചാത്തുകുട്ടി കണ്‍വീനറും, വര്‍ഗ്ഗീസ് അരിക്കാടന്‍ ട്രഷററുമായി ഏഴാം വാര്‍ഡ് വയോ ക്ലബ് രൂപീകരിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി