ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സീറോ മലബാര്‍ ഹയരാര്‍ക്കി ശതാബ്ദി ആഘോഷ ദിവ്യബലി നടന്നു

സീറോ മലബാര്‍ ഹയരാര്‍ക്കി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്ക് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു.
ഇരിങ്ങാലക്കുട: സീറോ മലബാര്‍ ഹയരാര്‍ക്കി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, സെക്രട്ടറി ഫാ. ജെയിന് കടവില്‍, ഫാ. ടോം കിഴക്കേടത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
