സംഘി ചാന്‍സലര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗവര്‍ണറുടെ കോലം കത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം
ഡിവൈഎഫ്ഐ ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിക്കുന്നു
ഇരിങ്ങാലക്കുട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. സംഘി ചാന്‍സലര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്ഐ ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിലെ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖലാ സെക്രട്ടറി പിന്റോ അധ്യക്ഷത വഹിച്ചു. കനീജ് കെ. നന്ദനന്‍, കെ.ആര്. രാഹില്‍, വി.കെ. വിഷ്ണു, അഞ്ജലി തുടങ്ങിയവര്‍ നേത്യത്വം നല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു