വെള്ളാനി സെന്റ് ഡൊമിനിക്ക് സ്കൂളിന്റെയും ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ടൗണില്‍ ക്രിസ്മസ് ആഘോഷം നടന്നു

വെള്ളാനി സെന്റ് ഡൊമിനിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ സംഘടിപ്പിക്കപ്പെട്ട ക്രിസ്മസ് ആഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രിസ്തുമസ് ഇങ്ങെത്തി, നാടും നഗരവും ആഘോഷ നിറവില്‍. ഇരിങ്ങാലക്കുട ടൗണില്‍ വെള്ളാനി സെന്റ് ഡൊമിനിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ക്രിസ്മസ് പരിപാടികള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഈ പരിപാടിയില്‍ ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെയുള്ള കലാപരിപാടികള്‍, ക്രിസ്മസിന്റെ സന്ദേശം പകരുന്ന നാടകാവതരണം എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊറത്തിശേരി അഭയഭവന് സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ അവിടെയുള്ള അന്തേവാസികളുമായി സമയം ചെലവിടുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു.