എക്സൈസ് പരിശോധന: 90 ലിറ്റർ വാഷ് കണ്ടെത്തി, ഒരാൾ അറസ്റ്റിൽ
ജോണ്സൻ
ഇരിങ്ങാലക്കുട: കോടാലിയിൽ ഇരിങ്ങാലക്കുട എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ രണ്ടു കേസുകളിലായി 90 ലിറ്റർ വാഷ് കണ്ടെത്തി. ഒരാൾ പിടിയിൽ. മറ്റൊരാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതം. കോടാലി പച്ചയിൽ വീട്ടിൽ ജോണ്സൻ (59) ആണ് 40 ലിറ്റർ വാഷുമായി അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
മറ്റൊരു കേസിലെ പ്രതിയായ ജോണ്‍സന്റെ സഹോദരൻ ഡേവിസിനെ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന സംഘത്തിൽ എഇഐ എം.ജി. അനൂപ് കുമാർ, പിഒമാരായ പി.എം. ബാബു, എ. സന്തോഷ്, സിഇഒ മാരായ എ.ടി. ഷാജു, വി.വി. ബിന്ദുരാജ്, സി.വി. രാജേന്ദ്രൻ, എൻ.എൽ. നിത്യ, മുഹമ്മദ് ഷാൻ എന്നിവർ ഉൾപ്പെട്ടു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു