സെന്റ് ഡൊമിനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്രിസ്മസ് ആഘോഷം

വെള്ളാനി സെന്റ് ഡൊമിനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാനി: സെന്റ് ഡൊമിനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ നിറപകലില് ഇരിങ്ങാലക്കുട മുന്‍ നഗരസഭാ അധ്യക്ഷ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട തൃശൂര്‍ റൂറല്‍ ഡിവൈഎസ്പി ടി.കെ. ഷൈജു സന്ദേശം കൈമാറി. ഫാ. റിജോയ് പഴയാറ്റില്‍ അനുഗ്രഹ പ്രഭാഷണവും സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനറ്റും ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ സിസ്റ്റര്‍ ഒ.പി. മെര്‍ലിനും പിടിഎ പ്രസിഡന്റ് കെ.സി. സജീവും ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥികളുടെ നയനമനോഹരമായ കലാവിശഷ്കാരങ്ങള് ക്രിസ്തുമാസ് ആഘോഷങ്ങള്‍ക്ക് ചാരുത വര്‍ദ്ധിപ്പിച്ചു. കേക്കു മുറിച്ചും ആശംസാഗാനങ്ങള്‍ ആലപിച്ചും യേശു പിറവിയുടെ മംഗളം നുകര്‍ന്നു.