ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ക്രിസ്തുമസ് ആഘോഷം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. സിസ്റ്റര്‍ അഞ്ജന മുഖ്യാതിഥിയായിരുന്നു. ചെയര്മാന് സി. സുരേന്ദ്രന്, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് എന്നിവര്‍ ക്രിസ്തുമസ് സന്ദേശം നല്കി. സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന് നായര്‍, ആനി മേരി ചാള്‍സ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ശോഭ ശിവാനന്ദരാജന്‍, ഗിരിജാമണി, പിടിഎ പ്രസിഡന്റ് അബിന്‍ വെള്ളാനിക്കാരന്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഗിരിജ മേനോന്, പ്രീത എന്നിവര്‍ സ്വാഗതവും നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്രിസ്തുമസ് കരോള്‍, ക്രിസ്തുമസ് നൃത്തങ്ങള്‍, യേശുക്രിസ്തുവിന്റെ ജനനത്തെ പുനരാവിഷ്കരിച്ച നിശ്ചലദൃശ്യം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. പുല്‍ക്കൂട് നിര്‍മ്മാണ മത്സരവും ഉണ്ടായിരുന്നു. സ്കൂള്‍ എഫ്എം റേഡിയോ ഭവന്‍സ് വാണിയില്‍ ക്രിസ്മസ് സീരീസ്, ക്രിസ്തുമസ് കാര്‍ഡ് നിര്‍മ്മാണ മത്സരം, ബോട്ടില്‍ ആര്‍ട്ട് മത്സരം തുടങ്ങിയ പരിപാടികളോടെ ഒരു മാസമായി ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായുള്ള പരിപാടികള്‍ നടന്നുവരികയായിരുന്നു. ഇംഗ്ലിഷ് വിഭാഗം അധ്യാപകര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.