മഴക്കെടുതിദുരിതം; ഇരിങ്ങാലക്കുട നഗരസഭാ അനാസ്ഥക്കെതിരെ പ്രതിഷേധ ധര്ണയുമായി ബിജെപി
ഇരിങ്ങാലക്കുട: മഴക്കാലപൂര്വ ശുചീകരണ പ്രവര്ത്തനങ്ങളില് ഇരിങ്ങാലക്കുട നഗരസഭ വീഴ്ചകള് വരുത്തിയെന്നും കൗണ്സിലര്മാര്ക്ക് ശുചിത്വ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി. നഗരസഭയുടെ അനാസ്ഥക്കെതിരെ ബിജെപി ടൗണ്, പൊറത്തിശേരി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില് നഗരസഭ ഓഫീസിന് മുന്നില് നടത്തിയ പ്രതിഷേധ ധര്ണ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ടൗണ് ഏരിയ പ്രസിഡന്റ് ലിഷോണ് ജോസ് കട്ട്ളാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, പാര്ലമെന്ററി പാര്ട്ടി ലീഡര് സന്തോഷ് ബോബന്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ്, എ.വി. രാജേഷ്, രമേഷ് അയ്യര്, വി.സി. രമേഷ്, സുനില് തളിയപറമ്പില്, ജോജന് കൊല്ലാട്ടില്, കൗണ്സിലര്മാരായ ഷാജുട്ടന്, അമ്പിളി ജയന്, ആര്ച്ച അനീഷ്, സ്മിത കൃഷ്ണകുമാര്, മായ അജയന്, വിജയകുമാരി അനിലന്, സരിത സുഭാഷ്, പാര്ട്ടി ഭാരവാഹികളായ ശ്യാംജി മാടത്തിങ്കല്, സിന്ധു സതീഷ്, റീജ സന്തോഷ്, ലാമ്പി റാഫേല്, രാഗി മാരാത്ത്, ബാബു രാജ്, സെബാസ്റ്റ്യന് ചാലിശേരി, സോമന് പുളിയത്ത് പറമ്പില് എന്നിവര് നേതൃത്വം നല്കി.

മഹാത്മാ പാര്ക്ക് നവീകരണത്തിന് തുടക്കം
വീട്ടില് അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില് മൂന്നു പേര്അറസ്റ്റില്
ഷണ്മുഖം കനാലില് പുളിക്കെട്ട്: ആവശ്യം ശക്തമാകുന്നു
മാപ്രാണം ഹോളിക്രോസ് തീര്ത്ഥാടന ദേവാലയത്തില് അമ്പ് തിരുന്നാളിനു കൊടികയറി
കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനോടനുബന്ധിച്ച് കൊടിയേറ്റം
ഇരിങ്ങാലക്കുട റെയില്വേ സ്റ്റേഷനു സമീപം ബൈക്കുകള് കത്തിനശിച്ചു. ഒന്നര വര്ഷം പിന്നീട്ടട്ടും അന്വേഷണം എങ്ങുമെത്തിയില്ല