നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് ജില്ല സമ്മേളനം



ഇരിങ്ങാലക്കുട: കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് 60-ാംമത് വിദ്യഭ്യാസ ജില്ല സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.ആര്. ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും, ജില്ല വിദ്യഭ്യാസ ഓഫീസര്‍ പി.എം. പരമേശ്വരന് നമ്പൂതിരി വിദ്യഭ്യാസ അവാര്‍ഡ് വിതരണവും നടത്തി.
ജില്ല വിദ്യഭ്യാസ ഓഫീസറുടെ പിഎ കെ.എസ്. ശ്രീദാസ്, എന്ടിഎസ്എ സംസ്ഥാന പ്രസിഡന്റ് എന്‍.വി. മധു, എല്‍എഫ് സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ നവീന, ജില്ല സെക്രട്ടറി കെ. സനല്‍, എ.സി. സുരേഷ്, ഷാജു, കെ.ആര്. സതീശന്, ഇമ്മാനുവേല്‍, ജീനരാജ്, ടി.വി. ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: പി.എ. ബിജു (പ്രസിഡന്റ്), കെ.ജെ. ഷിജു (സെക്രട്ടറി ), ടി.വി. ദിലീപ് (ട്രഷറര്‍).