കാല്‍പ്പന്തില്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ കാട്ടൂരിന്റെ റിഫ
കളികളത്തില്‍ ഫോര്‍വേഡ് ആയാണ് ഇറങ്ങുക
കാട്ടൂര്‍: ടിവിയില്‍ ഫുടേബോള്‍ താരം മെസിയുടെ പാസ് വിസ്മയം കണ്ട് ഫുട്ബോളില്‍ കമ്പം തോന്നിയ കാട്ടൂരിന്റെ റിഫ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ബൂട്ടണിയാന്‍ ഒരുങ്ങുന്നു. കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലെ ഏഴാം ക്ലാസുകാരിയാണ് റിഫ. ഫുട്ബോളില്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ജില്ല ടീമിനു വേണ്ടിയാണ് കളത്തില്‍ ഇറങ്ങുന്നത്.
തയ്യല്‍ തൊഴിലാളിയായ കാട്ടൂര്‍ മുനയം വലിയകത്ത് ഷംസൂദ്ദീന്റെയും താഹിറയുടെയും മകളാണ്. ചെറുപ്പം മുതലേ ഫുട്ബോളില്‍ തല്പരയാണ്. ഫുട്ബോളില്‍ താത്പര്യം വര്‍ധിച്ചതോടെ ആവശ്യ പ്രകാരം രക്ഷിതാക്കള്‍ പന്ത് വാങ്ങിക്കൊടുത്തു. പഠനം കഴിഞ്ഞാല്‍ സദാ സമയവും പന്തിലാണ് അഭ്യാസം. പതിയെ ബൂട്ട് ധരിച്ചും തനിയെ പരിശീലനം നേടി.
സഹോദരങ്ങളായ റിയാസ്, ഫഹദ് എന്നിവര്‍ക്കൊപ്പം വീടിന് മുറ്റത്തും സമീപത്തെ മൈതാനത്തും പറമ്പിലും പോയി കളിക്കും. ഒന്നാം ക്ലാസുമുതല്‍ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലാണ് പഠനം. അധ്യാപകരുടെയും കായിക പരിശീലകരായ ശ്യാം, ജോഫിന്‍ എന്നിവരുടെയും പ്രൊത്സാഹനത്തില് സ്കൂളിലെ ഗ്രൗണ്ടില്‍ പരിശീലനം നേടി. സെന്റ് സേവിയേഴ്സ് സ്കൂളിനു വേണ്ടിയും തുടര്‍ന്ന്
ഉപജില്ല മത്സരത്തിലും റവന്യൂ മത്സരത്തിലും വിജയിച്ചു. കളിയിലെ മികവ് മൂലം ഇപ്പോള്‍ ജില്ല ടീമിലും ഇടം തേടി കളിക്കാന്‍ ഇറങ്ങുകയാണ്. കളികളത്തില്‍ ഫോര്‍വേഡ് ആയാണ് ഇറങ്ങുക. നിരവധി ഗോളുകള്‍ അടിച്ച് കൈയടി നേടിയിട്ടുണ്ട്. ഖോ ഖോ കളിയിലും കബഡിയിലും അത്ലറ്റിലും കായിക രംഗത്തു മാത്രമല്ല പഠന രംഗത്തും റിഫ ഏറെ മുന്നിലാണ്. ഒക്ടോബര്‍ നാലും അഞ്ചും തീയതികളിലായി തിരുവനന്തപുരത്താണ് മത്സരം നടക്കുന്നത്.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം-നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തല്‍
ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ കാവുകളെക്കുറിച്ചുള്ള ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
പ്രധാന ആകര്‍ഷണമായി തോല് പാവക്കൂത്ത്; സെന്റ് ജോസഫ്സ് കോളജിലെ ദേശീയ സെമിനാര്‍ സമാപിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്‍ന്ററാക്ടീവ് ബോര്‍ഡ് ഉദ്ഘാടനം
ക്രൈസ്റ്റ് കോളജില്‍ അന്തരാഷ്ട്ര കോമേഴ്സ് സെമിനാര്‍