വിശ്വനാഥപുരം ക്ഷേത്രത്തില്‍ തുലാമാസ വാവുബലി തര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍

ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ നടന്ന തുലാമാസ വാവുബലി തര്‍പ്പണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്ക് തിരക്ക് ഒഴിവാക്കി ചടങ്ങുകള്‍ നടത്താന്‍ വിപുലമായ സൗകര്യങ്ങളാണ് സമാജം ഭാരവാഹികള്‍ ഒരുക്കിയത്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മണി, സമാജം പ്രസിഡന്റ് എന്‍.ബി. കിഷോര്‍കുമാര്‍, സെക്രട്ടറി എം.കെ. വിശ്വംഭരന്, ട്രഷറര്‍ വേണു തോട്ടുങ്ങല്‍, മറ്റു സമാജം കമ്മിറ്റി അംഗങ്ങള്‍, മാതൃസംഘം പ്രസിഡന്റ് ഷൈജ രാഘവന്, സെക്രട്ടറി ഹേമ ആനന്ദ്, മറ്റു മാതൃസംഘം അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. വെളുപ്പിന് നാല് മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ ഒമ്പത് മണിയോടെ അവസാനിച്ചു.
