യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ഡി. ഉഷ അധ്യക്ഷത വഹിച്ചു. എം.സി. ജോസഫിന്റെയും അദ്ദേഹത്തോടൊപ്പം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു വിട്ടു നല്കിയ മക്കളായ അഡ്വ. എം. ജെ. മാത്തന്, എം.ജെ. ചെറിയാന്, ഡോ. അച്ചപ്പിള്ള, എം.ജെ. ലീല എന്നിവരെ അനുസ്മരിച്ചു സംസാരിച്ചു കൊണ്ട് യുക്തിവാദിസംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശബരി ഗിരീഷ് പ്രസംഗിച്ചു.
ഡോ. സി. വിശ്വനാഥന് കര്‍തൃത്വബോധവും ഓജോ ബോര്‍ഡും എന്ന വിഷയത്തില്‍ എം.സി. സ്മാരക പ്രഭാഷണം നടത്തി. യുഎന്‍ പുരസ്കാരം ലഭിച്ച കല്ലേറ്റുംകര നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബുവിനെ യോഗത്തില്‍ ആദരിച്ചു. എം.സി. ജോസഫിന്റെ ചെറുമകന് അഡ്വ. ഐബന് മാത്തന് മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാഗത സംഘം ചെയര്മാന് കെ.എസ്. സുധാകരന്, ജനറല്‍ കണ്‍വീനര്‍ സജ്ജന്‍ കാക്കനാട്, യുക്തിവാദി സംഘം ജില്ലാ സെക്രട്ടറി സിന്ധുരാജ് ചാമ പറമ്പില്‍, ട്രഷറര്‍ എം.വി. മുക്ത എന്നിവര്‍ സംസാരിച്ചു.