കുട്ടികള്ക്ക് നീന്തല് പരിശീലനവുമായി വെള്ളാങ്ങല്ലൂര് ഗ്രാമപ്പഞ്ചായത്ത്
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര് പഞ്ചായത്ത് 2024 25 ജനകീയ ആസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തി കുട്ടികള്ക്കുള്ള നീന്തല് പരിശീലനം കരൂപ്പടന്ന പെഴുംകാട് ഗോതമ്പു കുളത്തില് ആരംഭിച്ചു. പരിശീലന പരിപാടി ഇരിങ്ങാലക്കുട സര്ക്കിള് ഇന്സ്പെക്ടര് അനീഷ് കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിയോ ഡേവിസ്, സിന്ധു ബാബു, ഷീല സജീവന് മെമ്പര്മാരായ എം.എം. മുകേഷ്, കെ.എ. സദഖത്തുള്ള, വി.പി. മോഹനന്, ടി.കെ. ഷറഫുദ്ധീന്, എം.എച്ച്. ബഷീര്, സുജന ബാബു, കെ. കൃഷ്ണകുമാര്, നസീമ നാസര്, സില്ജ ശ്രീനിവാസന് എന്നിവര് സംസാരിച്ചു. 100 കുട്ടികള്ക്ക് 10 ദിവസമാണ് പരിശീലനം. കഴിഞ്ഞ വര്ഷവും 80 കുട്ടികള്ക്ക് വെള്ളാങ്ങല്ലൂര് അമ്മാറ്റുകുളത്തില് പരിശീലനം നല്കിയിരുന്നു.

ക്രൈസ്റ്റ് കോളജില് മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന് പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില് സെന്റ് ആന്സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില് പിഎച്ച്ഡി നേടി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്
ആദ്യ ദിനം അധ്യാപകര്ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്