കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്കിന് കീഴിലുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഇടപാടുകാര്‍ക്കായി ഏര്‍പ്പെടുത്തിയ, ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടിലിന്റെ അധ്യക്ഷത വഹിച്ചു. സോപാനസംഗീതം ആര്‍ട്ടിസ്റ്റ് ആശ സുരേഷ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗം രമാഭായി ടീച്ചര്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ മധുജ ഹരിദാസ്, സ്മിത മനോജ്, രാജന് കുരുമ്പേപറമ്പില്‍, ഷെറിന് തേര്‍മഠം, രാജേഷ് കാട്ടിക്കോവില്‍, മുഹമ്മദ് ഇക്ബാല്‍, കെ.ബി. ബൈജു എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് സ്വാഗതവും ഡയറക്ടര്‍ എം.ജെ. റാഫി നന്ദിയും പറഞ്ഞു.