സിപിഎം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബര്‍ 18, 19, 20 തീയതികളില്‍ ഇരിങ്ങാലക്കുട ടൗണില്‍ വെച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഏരിയ തല സംഘാടക സമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വെച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, മുന്‍ എംഎല്‍എ കെ.യു. അരുണന്, അഡ്വ. സി.കെ. ഗോപി, തങ്കപ്പന് എന്നിവര്‍ സംസാരിച്ചു. ഡോ. ആര്. ബിന്ദു ചെയര്‍മാനും വി.എ. മനോജ് കുമാര്‍ കണ്‍വീനറും, അഡ്വ. കെ.ആര്. വിജയ ട്രഷററുമായിട്ടുള്ള 501 അംഗ ജനറല്‍ കമ്മിറ്റിയും, 111 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സംഘാടക സമിതിയുടെ ഭാഗമായി തെരഞ്ഞെടുത്തു. യോഗത്തിന് ജയന് അരിമ്പ്ര സ്വാഗതവും ഡോ. കെ.പി. ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.