സ്വച്ഛ് സര്‍വേക്ഷന്‍ നഗരസഭയില്‍ നഗര സൗന്ദര്യ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്

സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സര്‍വേക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള മതിലില്‍ കഥകളിയുടെ ചിത്രം വരച്ച നിലില്‍.
ഇരിങ്ങാലക്കുട: സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സര്‍വേക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ നഗര സൗന്ദര്യ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടന്നു. നഗരസഭയിലെ പൊതുമതിലുകള്‍, ചുവരുകള്‍ എന്നിവ പോസ്റ്റര്‍ മുക്തമാക്കി ശുചിത്വ സന്ദേശങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു.
സ്വച്ഛ് ഭാരത് മിഷന് അര്‍ബന്‍ 2.0 ഐഇസി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 19-ാം വാര്‍ഡ് മാര്‍ക്കറ്റിലെ എല്ലാ ചുമരുകളും മനോഹരമാക്കി. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ 20-ാം വാര്‍ഡില്‍പ്പെടുന്ന ബസ് സ്റ്റാന്‍ഡില്‍ 250 കിലോ പേപ്പര്‍ മാലിന്യം വിവിധ ചുമരുകളില്‍ നിന്നായി നീക്കം ചെയ്ത് പെയിന്റിംഗ് നടത്തി സെല്‍ഫി സ്പോട്ടുകള്‍, അതിമനോഹരമായ ചിത്രങ്ങള്‍ എന്നിവ വരച്ചു ചേര്‍ത്തു. ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബിംക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ മിനി ജോസ്, ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനൂപ്, രാജേഷ്, ശുചിത്വമിഷന് യുവ പ്രൊഫഷണല്‍ എ. അജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.