മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ സോളാര്‍ സംവിധാനം നിലവില്‍ വന്നു
മുരിയാട്: മുരിയാട് പഞ്ചായത്ത് ഓഫീസില്‍ സോളാര്‍ പവര്‍ സംവിധാനം നിലവില്‍ വന്നു. ഏഴ് കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാവുന്ന സോളാര്‍ സംവിധാനമാണ് സ്ഥാപിതമായിട്ടുള്ളത്. ഏകദേശം 6.5 ലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതിയാണിത്. പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ സംവിധാനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സരിത സുരേഷ്, കെ.യു. വിജയന്, ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജീവത്സന്, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, ജിനി സതീശന്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മനീഷമനീഷ്, മണി സജയന്, റോസ്മി ജയേഷ്, നിത അര്ജ്ജുനന് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസീന്ത സ്വാഗതവും, അസി. സെക്രട്ടറി പി.ബി. ജോഷി നന്ദിയും പറഞ്ഞു.