സൗഹൃദ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട: സൗഹൃദ റെസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം നാഷണല്‍ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വിപിആര്‍ മേനോന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് പി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. രാമകൃഷ്ണന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, സുജ സഞ്ജീവ്കുമാര്‍ എന്നിവര്‍സംസാരിച്ചു. ഗോപകുമാര്‍ ചിറ്റിയത്ത് സ്വാഗതവും, അഡ്വ. കെ.ജി. അജയ്കുമാര്‍ നന്ദിയും പറഞ്ഞു.