വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്തു
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെ 2025 26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കരട് പദ്ധതികളുടെ അവതരണ വുമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടന നിര്‍വ്വഹിച്ചു. പ്രസിഡന്റ് നിഷാ ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എം. മുകേഷ്, വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ റാബി സക്കീര്‍, അസിസ്റ്റന്റ് സെക്രട്ടറി സുജന്‍ പൂപ്പത്തി തുടങ്ങിയവര്‍ സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ ഡേവിസ് പദ്ധതി വിശദീകരണം നടത്തി. ഉല്പാദന മേഖലയില്‍ 12,02,8070 രൂപയും സേവനമേഖലയില്‍ 11,26,79,708 രൂപയും, പശ്ചാത്തല മേഖലയില്‍ 5,23,52,842 രൂപയും ഉള്‍പ്പടെ 17,70,60,720 രൂപയുടെ കരട് പദ്ധതികളാണ് സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടത്.

രുചി പ്രണയത്തില്‍ നിന്ന് വിളവിന്റെ ലോകത്തേക്ക്, കര്‍ഷക ജ്യോതി പുരസ്കാരം മിഥുന് നടുവത്രയ്ക്ക്
മണ്ണിടിച്ചില്‍ ഭീഷണി; മുസാഫരിക്കുന്ന് സന്ദര്‍ശിച്ച് എന്‍ഡിആര്‍എഫ് സംഘം
സെന്റ് ജോസഫ്സ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്മെന്റും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു
നിഷ ഷാജി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉള്ള ബയോബിന്‍ വിതരണം നടത്തി
മെഡിക്കല്‍ ക്യാമ്പ് ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു