അവിട്ടത്തൂര്‍ മഹാദേവത്തിലെ തിരുവുത്സവം; കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. ക്ഷേത്രത്തിന്റെ അകത്തുനിന്നും കൊണ്ടുവന്ന ദീപം തെളിയിച്ച് തുടങ്ങിയ ചടങ്ങിന് ബാലന് അമ്പാടത്ത് പലവ്യജ്ഞനങ്ങളും പച്ചക്കറിയും ഭഗവാന് സമര്‍പ്പിച്ച് തുടക്കം കുറിച്ചു. ക്ഷേത്രത്തില്‍ ആദ്യമായാണ് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ദ്രവ്യകലശം ശുദ്ധി ചടങ്ങുകള്‍ക്ക് തന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.