ബിജോയ് ചന്ദ്രന് അനുസ്മരണം
![](https://irinjalakuda.news/wp-content/uploads/2025/02/BINOY-CHANDRAN-1024x462.jpeg)
സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സുഹൃത് സ്മരണാഞ്ജലി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. നടന് അരുണ്‍ ഘോഷ് അധ്യക്ഷത വഹിച്ചു. നടന് വിനീത് തട്ടില്‍, നഗരസഭാ കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ബോബി ജോസ്, ബൈജു ചന്ദ്രന്, ബിനില്‍ ചന്ദ്രന്, കെ.പി. ദേവദാസ്, പി.ആര്. സ്റ്റാന്‍ലി, കെ. സതീഷ്, സിജോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.