ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളില്‍ അഭിരുചികളുടെ മികവുത്സവം
![](https://irinjalakuda.news/wp-content/uploads/2025/02/IJK-LITTLE-FLOWER-1024x443.jpg)
ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ ടാലന്റ് ഫെസ്റ്റ് പ്രധാനധ്യാപിക സിസ്റ്റര്‍ റിനറ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ ടാലന്റ് ഫെസ്റ്റ് പ്രധാനധ്യാപിക സിസ്റ്റര്‍ റിനറ്റ് ഉദ്ഘാടനം ചെയ്തു. ചെസ്, അബാക്കസ്, ഡാന്‍സ്, മ്യൂസിക്, കരാട്ടെ, ഡ്രോയിംഗ്, ക്രാഫ്റ്റ് എന്നിവയില്‍ കുട്ടികളുടെ കഴിവുകള്‍ മികവുറ്റത്താകുന്നതിനുള്ള പരിശീലന പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിരുന്നത്. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ഐ.കെ. ആലിസ് മുഖ്യപ്രഭാഷണം നടത്തി.