പി.ജെ. ആന്റണി കേരള സിറ്റിസണ്‍ ഫോറം സംസ്ഥാന പ്രസിഡന്റ്
![](https://irinjalakuda.news/wp-content/uploads/2025/02/P-J-ANTONY-1024x1555.jpg)
പി.ജെ. ആന്റണി.
ഇരിങ്ങാലക്കുട: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വാഗ്മിയും ജീവന് ടിവിയുടെ ഡയറക്ടറുമായ പി.ജെ. ആന്റണിയെ കേരള സിറ്റിസണ്‍ ഫോറം സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരളത്തില്‍ ജില്ലാ കൗണ്‍സിലുകള്‍ നിലവില്‍ വന്ന സമയത്ത് തൃശൂരിലെ ആദ്യത്തെ ജില്ലാ കൗണ്‍സിലില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു പി.ജെ. ആന്റണി. നിരവധി തൊഴിലാളി സംഘടനകള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. മോസ്കോയില്‍ രാഷ്ട്രീയ ധനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തിയിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ നടന്ന കേരള സിറ്റിസണ്‍ ഫോറത്തിന്റെ നേതൃയോഗമാണ് പി.ജെ. ആന്റണിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. യോഗത്തില്‍ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.