പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധ ധര്‍ണ്ണ നടത്തി
![](https://irinjalakuda.news/wp-content/uploads/2025/02/KSSPA-PRADHISHEDHA-DHARNA-1024x404.jpg)
സംസ്ഥാന ബജറ്റിനെതിരെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറിക്ക് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ അംഗം എം. മൂര്‍ഷിദ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: പെന്ഷന് ആനുകൂല്യങ്ങളുടെ പ്രഖ്യാപനം നിഷേധിച്ച കേരള ബജറ്റിനെതിരെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറിക്ക് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ അംഗം എം. മൂര്‍ഷിദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. മുരളീധരന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ. കമലം, ജില്ല കൗണ്‍സില്‍ അംഗം എ.എന്‍. വാസുദേവന്‍, പി.ഐ. ജോസ്, കെ. വേലായുധന്, സി.ഒ. ജോയ്, വി.കെ. മണി എന്നിവര്‍ പ്രസംഗിച്ചു.