പരിപാലനത്തിന്റെ കരുതല്‍: 12 വയസ്കാരന് ലയണ്‍സ് ക്ലബിന്റെ സ്നേഹസ്പര്‍ശം
ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിന്റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഹൃദയ സംബന്ധമായ ചികില്‍സക്ക് ആവശ്യമായ തുക ലയണ്‍സ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് കൈമാറുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിന്റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശികളായ വിജി വിപിന്‍ ദമ്പധികളുടെ 12 വയസ് കാരന്റെ ഹൃദയ സംബന്ധമായ ചികില്‍സക്ക് ആവശ്യമായ തുക കൈമാറി. ലയണ്‍സ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് കുട്ടിയുടെ മാതാവ് വിജിക്ക് തുക കൈമാറി. നിര്‍ധനരായതും സുഖപ്പെടാന്‍ കഴിയാത്ത ഗുരുതര രോഗങ്ങള്‍ അനുഭവിക്കുന്നതുമായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശാരീരികവും മാനസികവും, സാമ്പത്തികവുമായ സംരക്ഷണം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി കെ.ജെ. ഡയസ്, ഭാരവാഹികളായ ഷാജൂ പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു