എസ്എന്‍ബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോത്സവത്തിന് കൊടിയേറ്റി
ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് പറവൂര്‍ ബ്രഹ്മശ്രീ രാകേഷ് തന്ത്രികള്‍ കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് കൊടിയേറി. സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ സാന്നിധ്യത്തില്‍ പറവൂര്‍ ബ്രഹ്മശ്രീ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. 15ന് കാവടി ആഘോഷം നടക്കും. രാവിലെ മുതല്‍ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ വിഭാഗങ്ങളില്‍ നിന്നായി മനം കവരുന്ന പൂക്കാവടികളും ഭസ്മകാവടികളും വാദ്യമേളഘോഷവും ഫ്ലോട്ടുകളുമായി ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടായിരിക്കും. വൈകീട്ടും ഭസ്മകാവടി വരവ് നടക്കും. 16 ന് രാവിലെ വിശേഷാല്‍ പൂജകളും ഉച്ചതിരിഞ്ഞ് 3.30 മുതല്‍ ഏഴുവരെ നടക്കുന്ന അഞ്ച് ആനകള്‍ എഴുന്നള്ളിച്ച് നടത്തുന്ന പൂരത്തിന് ചേരനെല്ലൂര്‍ രഘുമാരാര്‍ പ്രമാണം വഹിക്കും. രാത്രി നാടകോത്സവം സമാപനം നാടന്‍പാട്ടുകള്‍, നൃത്തനൃത്തങ്ങള്‍ എന്നിവ അരങ്ങേറും. 8.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. 17 ന് ആറാട്ടോട് കൂടി ഈ വര്‍ഷത്തെ കാവടി പൂര മഹോത്സവത്തിന് സമാപനം കുറിക്കും.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു